ഗ്രഹദോഷശാന്തിക്ക്‌ നാഗാരാധന

By: admin on 02/3/14 5:45 PM | No Comments »

naagar aavu ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയാണ്‌ സര്‍പ്പങ്ങള്‍. രാഹു ജാതകത്തില്‍ അനിഷ്ടസ്ഥിതനാണെങ്കില്‍ ആ ദശാകാലത്ത്‌ സര്‍പ്പഭജനം അത്യാവശ്യമാണ്‌. തറവാട്ടിലെ കാവുകളെ സംരക്ഷിക്കുക, അവിടെ പാരമ്പര്യമായി ആചരിച്ചുവരുന്ന കാര്യങ്ങള്‍ മുടങ്ങാതെ വിധിപ്രകാരം തുടരുക, സര്‍പ്പബലി, സര്‍പ്പപ്പാട്ട്‌ തുടങ്ങിയവ നടത്തുക, സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക എന്നിവയൊക്കെ രാഹുദശാകാലത്ത്‌ അനുഷ്ഠിക്കേണ്ടതാണ്‌. Continue Reading...

പാച്ചല്ലൂരമ്മ മാഹാത്മ്യം

By: admin on 01/19/14 5:06 PM | No Comments »

pachalloor temple തിരുവനന്തപുരം നഗരാതിര്‍ത്തിയിലുള്ള പാച്ചല്ലൂരിലാണ്‌ പുരാതനമായ ശ്രീ ഭദ്രകാളി ക്ഷേത്രം. ആണ്ടുതോറും നേര്‍ച്ചതൂക്കം നടക്കുന്ന പ്രസിദ്ധമായ ക്ഷേത്രം. ദക്ഷിണഗയ എന്ന്‌ അറിയപ്പെടുന്ന തിരുവല്ലം പരശുരാമക്ഷേത്രത്തിന്‌ കുറച്ചു തെക്കുമാറിയാണ്‌ പാച്ചല്ലൂര്‍ പ്രദേശം. Continue Reading...

ഭദ്രകാളി സങ്കല്‍പം

By: admin on 01/19/14 5:05 PM | No Comments »

അതിപ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്‌. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ “ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്‌. ശിവപ്രിയയാണ്‌ ഈ കാളി.ശംഭുസ്ഥാ […] Continue Reading...

മനസ്സ് വിളക്കാവാന്‍ ഗായത്രീജപം

By: admin on 01/3/14 5:59 AM | No Comments »

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗാ‍യത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. “ഓം ഭുര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്” മുകളില്‍ പറഞ്ഞിരിക്കുന്നതാണ് പൂര്‍ണമായ ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓം കാരം കൊണ്ട് നമസ്കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ […] Continue Reading...

നാമ ജപത്തിന്‍റെ പ്രസക്തി

By: admin on 01/2/14 12:00 PM | 1 Comment »

ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്. അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ […] Continue Reading...

From the blog

പാച്ചല്ലൂർ നേർച്ചത്തൂക്ക മഹോത്സവം ഐതിഹ്യം.

പാച്ചല്ലൂർ ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയും അസുര ചക്രവർത്തിയായ ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്കരണം നടത്തിയാണ് എല്ലാ വർഷവും നേർച്ചത്തൂക്ക മഹോത്സവം ആഘോഷിക്കുന്നത്. കൊടിമരം മുറിക്കുന്നതാണ് ചടങ്ങുകളിൽ ആദ്യത്തേത്. ആർപ്പുവിളിയും, ചെണ്ടമേളവും, ആചാരവെടിയുമൊക്കെ ആയാണ് ഉത്സവം തുടങ്ങി എന്ന് നാട്ടുകാരെ അറിയിക്കുന്നത്.

പാച്ചല്ലൂരമ്മയ്ക്ക് ഒരു തരി പൊന്ന്…

സന്താനസൌഭാഗ്യ വരദായനിയായ പാച്ചല്ലൂരമ്മയുടെ തിരുമുടി, സ്വര്‍ണ്ണത്തില്‍ നവീകരിച്ച് ദേവിയെ കന്യകസ്വരൂപിണിയാക്കുന്ന മംഗളകര്‍മ്മത്തിന് എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രസ്തുത നവീകരണത്തിനുള്ള നേര്‍ച്ചകള്‍ സ്വര്‍ണ്ണമായോ പണമായോ വ്യക്തമായ മേല്‍വിലാസത്തോടുകൂടി...

നേര്‍ച്ചത്തൂക്ക മഹോത്സവം – 2015

കുംഭമാസത്തിലെ പൂരംനാൾ തെക്കൻ കേരളത്തിലെ പ്രേത്യേകിച്ച് തലസ്ഥാന ജില്ലയായ പാച്ചല്ലൂർ നിവാസികൾക്ക് ആഘോഷത്തിൻറെ നാളുകളാണ്. പാച്ചല്ലൂർ ദേശത്തെ ഐശ്വര്യവരദായിനിയും, സന്താനവരദായിനിയുമായ അമ്മയുടെ നേര്‍ച്ചത്തൂക്ക മഹോത്സവമാണ് അന്ന് (05/03/2015). തെങ്ങോളം ഉയരത്തിൽ...

ഒരു മാതൃകാ ഹിന്ദു ഭവനം

പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നിക്കിവയ്ക്കണം. ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാങ്ങങ്ങൾ ഒരുമിച്ചിരുന്ന് നാമം ജപിക്കണം. തുളസിത്തറ ഉണ്ടായിരിക്കണം. എല്ലാ ദിവസവും നിലവിളക്ക് കൊളുത്തണം. ഹിന്ദു ദേവിദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ പ്രദർശിപ്പിച്ചിരിക്കണം.

കന്നി അയ്യപ്പന്മാരുടെ വ്രതാനുഷ്ഠാനങ്ങള്‍

ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം

പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്ര ഐതിഹ്യം

ഒരു കാലത്ത് ആയ് രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടില്‍ വേണാടില്‍ ലയിക്കുന്നതിനു മുന്‍പ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളില്‍ മുഖ്യമായ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടില്‍ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാന്‍ രചിച്ച

ക്ഷേത്രങ്ങളിൽ തൊഴേണ്ട രീതി

കൈകൾ പൂമൊട്ടിന്‍റെ രൂപത്തിൽ ചേർത്ത് നേർ നെഞ്ചിന്‍റെ മദ്ധ്യഭാഗത്ത് വച്ച് തൊഴുന്നതാണ് (മുകുളിതപാണി) യഥാർത്ഥ രീതി. കൈകൾ ഇളകാതെ താമരമൊട്ടിന്‍റെ ആകൃതിയിൽ നെഞ്ചോടു ചേർത്ത് വയ്ച്ചു അടിവച്ച് അടിവച്ച് ദേവെന്‍റെ സ്തോത്രങ്ങൾ ഉച്ചരിച്ച് രൂപം മനസ്സിൽ ധ്യാനിച്ച് ക്ഷേ(ത പ്രദക്ഷിണം നടത്തണം. ഗുരുവിന് മുന്നിലെന്ന പോലെ, എണ്ണക്കുടം തലയിൽ വയ്ച്ചുകൊണ്ട് അതു തുളുമ്പി കളയാതെ എന്നവിധം, മന്ദമന്ദം ഓരോചുവടും വച്ചുവേണം ക്ഷേ(ത പ്രദക്ഷിണം നടത്തേണ്ടത്.

പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സാമൂഹിക പ്രസക്തി.

ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിര്‍വഹിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിലെസാമൂഹിക പരിവര്‍ത്തനത്തിന് മാതൃകയാകുക എന്നാ ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങള്‍ക്കുണ്ട്.

തൂക്കം അഥവാ നേര്‍ച്ചത്തൂക്കം

തൂക്കം അഥവാ നേര്‍ച്ചത്തൂക്കം എന്നത് കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ്. അതിപുരാതന കാലം മുതല്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങള്‍...

  • Facebook

  • Online Poll

    What is the birth star (Nakshathram) of pachallooramma?

    View Results

    Loading ... Loading ...
  • Image Gallery