ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം
കൈകൾ പൂമൊട്ടിന്‍റെ രൂപത്തിൽ ചേർത്ത് നേർ നെഞ്ചിന്‍റെ മദ്ധ്യഭാഗത്ത് വച്ച് തൊഴുന്നതാണ് (മുകുളിതപാണി) യഥാർത്ഥ രീതി. കൈകൾ ഇളകാതെ താമരമൊട്ടിന്‍റെ ആകൃതിയിൽ നെഞ്ചോടു ചേർത്ത് വയ്ച്ചു അടിവച്ച് അടിവച്ച് ദേവെന്‍റെ സ്തോത്രങ്ങൾ ഉച്ചരിച്ച് രൂപം മനസ്സിൽ ധ്യാനിച്ച് ക്ഷേ(ത പ്രദക്ഷിണം നടത്തണം. ഗുരുവിന് മുന്നിലെന്ന പോലെ, എണ്ണക്കുടം തലയിൽ വയ്ച്ചുകൊണ്ട് അതു തുളുമ്പി കളയാതെ എന്നവിധം, മന്ദമന്ദം ഓരോചുവടും വച്ചുവേണം ക്ഷേ(ത പ്രദക്ഷിണം നടത്തേണ്ടത്.
മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്.
ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയാണ് സര്‍പ്പങ്ങള്‍. രാഹു ജാതകത്തില്‍ അനിഷ്ടസ്ഥിതനാണെങ്കില്‍ ആ ദശാകാലത്ത് സര്‍പ്പഭജനം അത്യാവശ്യമാണ്. തറവാട്ടിലെ കാവുകളെ സംരക്ഷിക്കുക, അവിടെ പാരമ്പര്യമായി ആചരിച്ചുവരുന്ന കാര്യങ്ങള്‍ മുടങ്ങാതെ വിധിപ്രകാരം തുടരുക, സര്‍പ്പബലി, സര്‍പ്പപ്പാട്ട് തുടങ്ങിയവ നടത്തുക, സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക എന്നിവയൊക്കെ രാഹുദശാകാലത്ത് അനുഷ്ഠിക്കേണ്ടതാണ്.
അതിപ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ “ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി.ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ‘ശിവ’എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക....
ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. “ഓം ഭുര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്” മുകളില്‍ പറഞ്ഞിരിക്കുന്നതാണ് പൂര്‍ണമായ ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓം കാരം കൊണ്ട് നമസ്കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്. പകല്‍...
ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്. അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ,...