പാച്ചല്ലൂർ ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയും അസുര ചക്രവർത്തിയായ ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്കരണം നടത്തിയാണ് എല്ലാ വർഷവും നേർച്ചത്തൂക്ക മഹോത്സവം ആഘോഷിക്കുന്നത്. കൊടിമരം മുറിക്കുന്നതാണ് ചടങ്ങുകളിൽ ആദ്യത്തേത്. ആർപ്പുവിളിയും, ചെണ്ടമേളവും, ആചാരവെടിയുമൊക്കെ ആയാണ് ഉത്സവം തുടങ്ങി എന്ന് നാട്ടുകാരെ അറിയിക്കുന്നത്.
സന്താനസൌഭാഗ്യ വരദായനിയായ പാച്ചല്ലൂരമ്മയുടെ തിരുമുടി, സ്വര്‍ണ്ണത്തില്‍ നവീകരിച്ച് ദേവിയെ കന്യകസ്വരൂപിണിയാക്കുന്ന മംഗളകര്‍മ്മത്തിന് എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രസ്തുത നവീകരണത്തിനുള്ള നേര്‍ച്ചകള്‍ സ്വര്‍ണ്ണമായോ പണമായോ വ്യക്തമായ മേല്‍വിലാസത്തോടുകൂടി...
കുംഭമാസത്തിലെ പൂരംനാൾ തെക്കൻ കേരളത്തിലെ പ്രേത്യേകിച്ച് തലസ്ഥാന ജില്ലയായ പാച്ചല്ലൂർ നിവാസികൾക്ക് ആഘോഷത്തിൻറെ നാളുകളാണ്. പാച്ചല്ലൂർ ദേശത്തെ ഐശ്വര്യവരദായിനിയും, സന്താനവരദായിനിയുമായ അമ്മയുടെ നേര്‍ച്ചത്തൂക്ക മഹോത്സവമാണ് അന്ന് (05/03/2015). തെങ്ങോളം ഉയരത്തിൽ...
പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നിക്കിവയ്ക്കണം. ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാങ്ങങ്ങൾ ഒരുമിച്ചിരുന്ന് നാമം ജപിക്കണം. തുളസിത്തറ ഉണ്ടായിരിക്കണം. എല്ലാ ദിവസവും നിലവിളക്ക് കൊളുത്തണം. ഹിന്ദു ദേവിദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ പ്രദർശിപ്പിച്ചിരിക്കണം.
ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം
ഒരു കാലത്ത് ആയ് രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടില്‍ വേണാടില്‍ ലയിക്കുന്നതിനു മുന്‍പ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളില്‍ മുഖ്യമായ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടില്‍ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാന്‍ രചിച്ച
കൈകൾ പൂമൊട്ടിന്‍റെ രൂപത്തിൽ ചേർത്ത് നേർ നെഞ്ചിന്‍റെ മദ്ധ്യഭാഗത്ത് വച്ച് തൊഴുന്നതാണ് (മുകുളിതപാണി) യഥാർത്ഥ രീതി. കൈകൾ ഇളകാതെ താമരമൊട്ടിന്‍റെ ആകൃതിയിൽ നെഞ്ചോടു ചേർത്ത് വയ്ച്ചു അടിവച്ച് അടിവച്ച് ദേവെന്‍റെ സ്തോത്രങ്ങൾ ഉച്ചരിച്ച് രൂപം മനസ്സിൽ ധ്യാനിച്ച് ക്ഷേ(ത പ്രദക്ഷിണം നടത്തണം. ഗുരുവിന് മുന്നിലെന്ന പോലെ, എണ്ണക്കുടം തലയിൽ വയ്ച്ചുകൊണ്ട് അതു തുളുമ്പി കളയാതെ എന്നവിധം, മന്ദമന്ദം ഓരോചുവടും വച്ചുവേണം ക്ഷേ(ത പ്രദക്ഷിണം നടത്തേണ്ടത്.
ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിര്‍വഹിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിലെസാമൂഹിക പരിവര്‍ത്തനത്തിന് മാതൃകയാകുക എന്നാ ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങള്‍ക്കുണ്ട്.
തൂക്കം അഥവാ നേര്‍ച്ചത്തൂക്കം എന്നത് കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ്. അതിപുരാതന കാലം മുതല്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങള്‍...