ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന് എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന് നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം.
അതിരാവിലെ കുളിച്ച് ശുദ്ധമായ കറുത്ത വസ്ത്രം ധരിച്ച്, സ്വാമിയുടെ രൂപം മുദ്രിതമായ പതക്കമുള്ള രുദ്രാക്ഷമാലയാണ് അണിയേണ്ടത്. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതിഷ്ഠ തെറ്റാതെ പാലിക്കണം. വ്രതകാലത്ത് ആഴിപൂജ,പടുക്ക എന്നീ ചടങ്ങുകള്‍ നടത്തണം.കന്നി അയ്യപ്പന്മാര് ആഴിപൂജ എന്ന ചടങ്ങ് നടത്തേണ്ടതുണ്ട്. അിയെ വലം വയ്ക്കു ന്ന പ്രദക്ഷിണമാണ് ഇതിലെ പ്രധാന ചടങ്ങ്. കന്നി അയ്യപ്പന്റെ വീടിന് മുന്നില്‍ പന്തല്‍ നിര്‍മ്മിച്ച് അയ്യപ്പന്, വാവര്, കടുത്തസ്വാമി, മാളികപ്പുറം എന്നിവരെ പ്രതിഷ്ഠിച്ച് പൂജയും വാദ്യവുമായി ആഴിയില്‍ ചാടി കന്നി അയ്യപ്പന്മാര് സ്വയം പരിശുദ്ധരാകുന്നു എന്നാണ് സങ്കല്പം. കന്നി അയ്യപ്പന്മാര് ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് അയ്യപ്പന് കഞ്ഞി എന്നറിയപ്പെടുന്ന കഞ്ഞി വച്ച് വീട്ടിലെത്തുന്നവര്‍ക്ക് നല്കുന്ന ചടങ്ങും ചിലയിടങ്ങിളില്‍ നിലവിലുണ്ട്.
ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തജനങ്ങളെ മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളു. വീട്ടില്‍ വച്ചോ ക്ഷേത്രത്തില്‍ വച്ചോ ആണ് ശബരിമലയ്ക്ക് പോകുന്നവര്‍ കെട്ട് നിറയ്ക്കുന്നത്. സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണം വിളിയോടെയാണ് കെട്ട് നിറയ്ക്കേണ്ടത്. മുന്നിലും പിന്നിലുമായി രണ്ട് കെട്ടുകള്‍ ഉള്ളതിനാലാണ് ഇത് ഇരുമുടിക്കെട്ട് എന്നറിയപ്പെടുന്നത്. മുന്നിലെ കെട്ടില്‍ പൂജാസാധനങ്ങളും പിന്നിലുള്ളതില്‍ വഴിക്ക് വച്ചുളള ആഹാരവുമായിരിക്കും. നെയ്ത്തേങ്ങയാണ് ശബരിമല തീര്‍ത്ഥാടനത്തിനുള്ള പ്രധാന പൂജാ സാധനം. തേങ്ങ തുരന്ന് അതില്‍ നെയ് നിറച്ച് അടയ്ക്കുന്നതാണ് നെയ്ത്തേങ്ങ. ഇത് കൂടാതെ പതിനെട്ടാം പടിയില്‍ ഉടയ്ക്കുവാനായി പ്രത്യേകം തേങ്ങ കരുതണം. കര്‍പ്പൂരം, ചന്ദനത്തിരി, ശര്‍ക്കര, പനിനീര്, മുന്തിരിങ്ങ, കല്‍ക്കണ്ടം, കുരുമുളക് എന്നിവയും ഇരുമുടിക്കെട്ടിലുണ്ടായിരിക്കണം. ഇരുമുടിക്കെട്ട് നിറച്ചു കഴിഞ്ഞാല്‍ ശരണം വിളിയോടെ പിന്തിരിഞ്ഞ് നോക്കാതെ യാത്ര ആരംഭിക്കാം. യാത്രയിലുടനീളം ശരണം വിളിക്കണം. ഇടയ്ക്ക് കാണുന്ന ക്ഷേത്രങ്ങളിലെല്ലാം കയറി ദര്‍ശനം നടത്താം.
എരുമേലിയില്‍വച്ച് പേട്ടതുള്ളല്‍ നടത്തണം. പേട്ടതുള്ളല്‍ കഴിഞ്ഞാല്‍ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ജലാശയത്തില്‍ പ്രാര്‍ത്ഥനകളോടെ സ്നാനം ചെയ്യണം. എരുമേലി ക്ഷേത്രദര്‍ശം കഴിഞ്ഞ് കാണിക്കയിട്ട് തൊഴുത് നാളീകേരമുടച്ച് കെട്ടുതാങ്ങി സ്വാമിയുടെ കോട്ടപ്പടി എന്ന സ്ഥാനം കടക്കണം. കന്നിഅയ്യപ്പന്മാര്ക്ക് അഴുതാനദിയിലെ സ്നാനം പ്രധാപ്പെട്ടതാണ്. അവര്‍ അഴുതയില്‍ മുങ്ങി കല്ലെടുത്ത് വസ്ത്രത്തിന്റെ തുമ്പില്‍ കെട്ടിയിടണം. ശേഖരിച്ച ഈ കല്ല് കല്ലിടുംകുന്നിലാണ് നിക്ഷേപിക്കേണ്ടത്.
പമ്പാനദിക്കരയില്വച്ചാണ് ഗുരുസ്വാമിക്കുള്ള ദക്ഷിണ നല്‍കേണ്ടത്. തുടര്‍ന്നുള്ള യാത്രാമധ്യേ അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും കാണാം. അവിടെ അരിയുണ്ടയും ശര്‍ക്കരയുണ്ടയും എറിയണം. പിന്നീട്, ശരംകുത്തിയിലെത്തി കന്നി അയ്യപ്പന്മാര് ശരക്കോല് നിക്ഷേപിക്കുന്നു. കന്നി അയ്യപ്പന്മാര് എത്തിയെന്നതിന്റെ തെളിവാണിത്. മകരവിളക്ക് കഴിഞ്ഞുള്ള മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളിപ്പ് കന്നി അയ്യപ്പന്മാര് എത്തിയിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണ്. ഈ അുഷ്ഠാങ്ങള് കൃത്യമായി പാലിച്ചതിനു ശേഷമാണ് പതിനെട്ടാം പടികയറി കന്നി സ്വാമിമാര്‍ ശബരീശ ദര്‍ശം ടത്തേണ്ടത്…
സ്വാമിയേ ശരണമയ്യപ്പാ…