കുംഭമാസത്തിലെ പൂരംനാൾ തെക്കൻ കേരളത്തിലെ പ്രേത്യേകിച്ച് തലസ്ഥാന ജില്ലയായ പാച്ചല്ലൂർ നിവാസികൾക്ക് ആഘോഷത്തിൻറെ നാളുകളാണ്. പാച്ചല്ലൂർ ദേശത്തെ ഐശ്വര്യവരദായിനിയും, സന്താനവരദായിനിയുമായ അമ്മയുടെ നേര്‍ച്ചത്തൂക്ക മഹോത്സവമാണ് അന്ന് (05/03/2015). തെങ്ങോളം ഉയരത്തിൽ പുഷ്പവർണദീപങ്ങളാൽ അലംകൃതമായ പാച്ചല്ലൂരമ്മയുടെ നേര്‍ച്ചത്തൂക്കവില്ല് ക്ഷേത്രത്തിനു ചുറ്റും ഭക്തിപുരസരം വലം വയ്കുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് പാച്ചല്ലൂർ നിവാസികളും മറ്റു ജനങ്ങളും.
ഏതാണ്ട് 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന് പൂജാരീതിയിലും മറ്റും പല സവിശേഷതകളുമുണ്ട്. ഭദ്രകാളി ദേവിയുടെ തിരുമുടിയാണ് ഇവിടെ ദേവി രൂപമായി ആരാധിക്കുന്നത്. കൊല്ല സമുദായത്തിൽപെട്ട വാത്തിയാണ് പൂജാകാര്യങ്ങൾ നിര്‍വഹിക്കുന്നത്. കൂടാതെ ഈ ക്ഷേത്രത്തിലെ നേർച്ചതൂക്കം നടത്തുന്ന തൂക്കവില്ല് ചലിപ്പിക്കുന്ന വടം നിർമികുന്നത് ഈഴവ സമുദായത്തിൽപെട്ടവരാണ്. ഓരോ സമുദായത്തിൽ ഉള്ളവര്‍ക്കും ഓരോരോ ചടങ്ങുകൾക്കും ദ്രവസമര്പ്പണത്തിനും, മറ്റു ചടങ്ങുകൾക്കും വർഷങ്ങൾക്ക് മുൻപേതന്നെ നൂറാണി കുടുംബത്തിലെ വലിയ കാരണവർ (ക്ഷേത്രം സ്തിഥിചെയുന്ന സ്ഥലം വിട്ടു നല്കിയ കുടുംബം) കൽപിച്ചു നല്കിയിടുണ്ട് .
തൂക്കവില്ല് തയ്യാറാകുന്ന ചണം അരയസമുദായത്തിൽ നിന്നും, മാറ്റ് മണ്ണാർ സമുദായത്തിൽ നിന്ന് ഇവയെല്ലാം ഉപയോഗിച്ചാണ് ആശാരി സമുദായത്തിൽ നിന്നുള്ളവർ തൂക്കവില്ല് ഒരുക്കുന്നത്. ഉത്സവനാളിൽ ദേവിക്കുള്ള അകംമ്പടികൊട്ട് പാണാർ സമുദായത്തിൽ പെട്ടവരാണ് കൂടാതെ ക്ഷേത്ര അലങ്കാരചുമതല തണ്ടാർ സമുദായത്തിൽ പെട്ടവര്‍ക്കാണ്. നേർച്ചതൂക്കത്തിനായി വൃതമെടുത്ത് ദേവിഭക്തന്മാർ ആകുവാനും നേർച്ച വില്ലിൽ തുങ്ങുവനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളിൽ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ജാതി വർഗ ഭേദമന്യേ അനുവദിച്ചു പോരുന്നുണ്ട്.
പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ നേര്‍ച്ചത്തൂക്ക മഹോത്സവം 27/02/2015 വെള്ളിയാഴ്ച്ച കൊടിയേറുന്നു. ഒന്നാം ഉത്സവ ദിവസത്തെ ചടങ്ങുകളിൽ ഒന്നാണ് കൊടിമരഘോഷയാത്ര രാവിലെ 9:40 നും 10: 20 നും മധ്യേ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകുടി ക്ഷേത്ര അധികാരികളും ഭക്തരും ചേർന്ന് കോടി മരത്തിനുള്ള കമുക് മുറിച്ച് ഘോഷയാത്രയായാണ് ക്ഷേത്രസന്നിധിയിൽ എത്തികുന്നത്. ഉത്സവാരംഭം കുറിക്കുന്ന ഈ ചടങ്ങിന് ഈ നാട്ടിലെ ഭക്തർ ഒന്നടങ്കം പങ്കെടുക്കുന്നു. രാത്രി 07:30 ന് കളംങ്കാവൽ ഓരോ ദേവന്മാർക്കും ദേവതമാർക്കും അവരവരുടേതായ സഞ്ചാരപാഥഉണ്ടെന്നാണ് വിശ്വാസം. അതാത് കരകളിലെ ഭക്തന്മാര്ക്ക് അവരവരുടെ ക്ഷേമാന്വേഷണങ്ങൾ ആരാഞ്ഞുകൊണ്ട് നല്ലൊരു സമ്പൽസമൃദ്ധമായ ജീവിതം കെട്ടിപടുക്കുവനുള്ള അനുഗ്രഹങ്ങൾ ചോരിയുന്നതിനായി ദേവി സർവാഭരണവിഭുഷിതയായി നൃത്തമാടുന്ന സവിശേഷമായ, ഭക്തിനിർഭരമായ ഒരു ചടങ്ങാണ് കളംങ്കവൽ. രാത്രി 09.15 ന് തൃക്കൊടിയേറ്റ് – ഉത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ചടങ്ങുകളിൽ പ്രധാനമായ ഒന്നാണ് കൊടിമരമുയര്‍ത്തല്‍ ചടങ്ങ്. 09:30 ന് നേർച്ചതൂക്കത്തിനായി പള്ളിപലകയിൽ പണം വയ്പ്പ്കർമ്മം ഈ ചടങ്ങിന് പരികര്‍മ്മിയായി ഇരികുന്നത് തട്ടാർ സമുദായത്തിലെ മുതിർന്ന അംഗമാണ്. നേര്ച്ചത്തൂക്കതിനായി ദേവിയുടെ അനുഗ്രഹത്തൽ തങ്ങൾക്കുലഭിച്ച പൊന്നോമനകളെ നേർച്ചതൂക്കം നടത്തുവാനായി ദേവിക്ക് കാണിക്കവച്ച് ദേവിയോട് അനുമതി തേടുന്ന ചടങ്ങാണ് പള്ളിപലകയിൽ പണംവയ്പ്പ് കർമം എന്നതുകൊണ്ട് വിശേഷിപികുന്നത്. അതിനുശേഷം 10:30 ന് ഭദ്രകാളി പാട്ട് 10:45 ന് വിശേഷാൽ പൂജയോടുകുടി നടയടയ്കുന്നു.
രണ്ടാം ഉത്സവ ദിവസം (28/02/2015) – രാവിലെ 08:00 ന് ഭദ്രകാളി പാട്ട് 12:00 ന് ഉച്ചപൂജ . രാത്രി 08:00 ന് വിശേഷാൽ പൂജയോടുകൂട് നടയടയ്കുന്നു .
മൂന്നാം ഉത്സവദിവസം (01/03/2015) – രാവിലെ 07:00 ന് ഭാഗവതപാരായണം
08:00 ന് ഭദ്രകാളി പാട്ട് വൈകിട്ട് 06:00 നും 6:30 നും മദ്ധ്യേ തട്ടനിവേദ്യത്തിനായി ദേവി ക്ഷേത്ര സന്നിധിയിൽ എഴുന്നള്ളുന്നു. മുൻകാലങ്ങളിൽ ദേവി ഓരോ ഭവനങ്ങളിൽ ഘോഷയാത്രയായി ചെണ്ടമേളതോടൊപ്പം ഭക്തരുടെ തട്ടനിവേദ്യം സ്വെകരിക്കാനായി യാത്രയകുമായിരുന്നു. എന്നാൽ ക്ഷേത്രത്തിലെ ദേവപ്രശ്ന വിധി പ്രകാരം തട്ടനിവേദ്യം സ്വീകരിക്കാൻ പോകുന്ന അമ്മയുടെ തിരുമുടി അശുദ്ധമാകുന്നു എന്ന് ദേവപ്രശ്നത്തിൽ തെളിയുകയും. അതിൻറെ ഭലമായി ക്ഷേത്ര പരിസരം വിട്ട് തിരുമുടി പുറത്ത് എഴുനള്ളത് നടത്തേണ്ടതില്ല എന്നും തീരുമാനമുണ്ടായി. അതിനു ശേഷമാണ് തട്ടനിവേദ്യം ക്ഷേത്ര പരിസരത്ത് മാത്രമായി നടത്തുന്നത്. അമ്മയ്ക്ക് തട്ടം നിവേദിക്കണം എന്നുള്ള ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിൽ അന്നേദിവസം വരുകയും തട്ടം നിവേദിച്ചു അമ്മയുടെ അനുഗ്രഹം വാങ്ങി മടങ്ങുകയും ചെയ്യാറുണ്ട്. തട്ടനിവേദ്യത്തിനുശേഷം അമ്മയുടെ കളങ്കാവൽ. രാത്രി 09:30 ന് വിശേഷാൽ പൂജയോടുകൂടി നടയടയ്കുന്നു.
നാലാം ഉത്സവ ദിവസം (02/03/2015) – രാവിലെ 08:00 ന് ഭദ്രകാളിപാട്ട് . ഉച്ചയ്ക്ക് 12:00 ന് ഉച്ചപൂജ . രാത്രി 09:15 ന് മാലചാർത്താൽ കർമം . വിശേഷാൽ പൂജയോടുകൂടി നടയടയ്ക്കുന്നു
അഞ്ചാം ഉത്സവ ദിവസം (03/03/2015) – രാവില്ർ 08:00 ന് ഭദ്രകാളി പാട്ട് . 09:30 ന് കാവിൽ ആയില്യപൂജ ഉത്സവ നാളിൽ സർപ്പപ്രീതിക്കായി ക്ഷേത്ര സർപ്പകാവിൽ ബ്രാഹ്മണ പൂജാരിമാരുടെ നേതൃത്വത്തിൽ ആയില്യ പൂജ നടത്തുന്നു. വയ്കുന്നേരം 05:00 ന് കളമെഴുത്തും സർപ്പപാട്ടും പുള്ളുവ സമുദായത്തിൽ പെട്ടവരുടെ നേതൃത്വത്തിൽ നടത്തുന്നു. തുടർന്ന് കാവില്‍ ദീപാരാദന.
ആറാം ഉത്സവ ദിവസം (04/03/2015) – രാവിലെ 08:00 ന് ഭദ്രകാളി പാട്ട്. അന്നേ ദിവസമാണ് നേര്ച്ചത്തൂക്കതിനായി ആശാരി സമുദായത്തിൽ നിന്നുള്ളവർ തുക്കവില്ല് തയാറാക്കുന്നത് . വയ്കുന്നേരം 05:00 ന് വണ്ടിയോട്ടം അന്നേ ദിവസം തൂക്ക വൃതക്കാർ മാത്രമാണ് നേര്ച്ചതുക്ക വില്ല് വലിക്കുന്നത് മൂന്നു തവണ ക്ഷേത്രത്തെ പ്രേധക്ഷിണം വയ്കുകയും ചെയുന്നു .
ഏഴാം ഉത്സവ ദിവസം (05/03/2015) – രാവിലെ 06:00 ന് പുലർച്ചെ ഉരുൾനേർച്ച വഴിപാട്. രാവിലെ 10:00 നും 11:20നകം ദേവിയെ പുറത്തെഴുന്നള്ളിപ്പ് തുടർന്ന് നേർച്ച വൃതക്കാർ അമ്മയുടെ തറവാടായ വലിയവിള ക്ഷേത്രത്തിൽ നിന്നും ഒരുങ്ങി അവരവരുടെ ക്രെമനമ്പർ പ്രകാരം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു. ഉച്ചയ്ക്ക് 12:20 നും 01:00 നും മദ്ധ്യേ ഉള്ള ശുഭമുഹുർതതിൽ ആണ് നേർച്ചതൂക്കം ആരംഭികുന്നത്. തൂക്ക മഹോത്സവത്തിന്റെ പ്രത്യകത എന്തെന്നാൽ സന്താനഭാഗ്യം ഇല്ലാതിരുന്നവര്‍ അമ്മയുടെ അനുഗ്രഹത്താൽ സന്താനഭാഗ്യം ഉണ്ടായവരും അവരുടെ പൊന്നോമനകളെ അമ്മയുടെ നടയിൽ തുക്കതിനായി നേര്‍ച്ച നേരുന്നു. വ്രതം നോറ്റ തൂക്ക വ്രതക്കാർ അവരുടെ കുഞ്ഞിനെ തൂക്കവില്ലിലേറി ഒരു വട്ടം ക്ഷേത്രത്തെ പ്രേദക്ഷിണം വയ്കുന്നതോടുകൂടി ചടങ്ങിന് പരിസമാപ്തി ആകുകയും ചെയുന്നു. നെർചതൂക്കം എല്ലാം കഴിയുമ്പോൾ പുലര്ച്ചെയാകുന്നു ഈ ചടങ്ങ്കഴിഞ്ഞ്. ദേവി പുറത്തെഴുന്നള്ളി എല്ലാ ഭക്തന്മാര്ക്കും ദർശനം നൽകുകയും ദേവീദാസന്മാര്ക്കൊപ്പം നൃത്തംവയ്ക്കുകയും ചെയുന്നു അത് കഴിഞ്ഞ് കളംങ്കാവലിന് ശേഷം ദേവി അകതെഴുനള്ളുന്നു.
എട്ടാം ഉത്സവ ദിവസം (06/03/2015) – രാവിലെ 07:00 ന് നാരായണീയ പാരായണം. 08:00 ന് ഭദ്രകാളി പാട്ട് പകൽ 10:00 നും 10:30 നും മദ്ധ്യേ നേർച്ച പൊങ്കാല. ഭക്തരുടെ എല്ലാ ദുരിത ദോഷങ്ങളും അകറ്റാനും എല്ലാവര്ക്കും നല്ലതു വരുവാനും വേണ്ടി ഭക്തർ അമ്മയ്ക്ക് സമര്പികുന്ന നേർച്ച പൊങ്ങാല. വൈകിട്ട് 03:00 ന് പൊങ്കാലനിവേദ്യം. തുടർന്ന് രാത്രി 11:00 ന് ദേവി കുടുംബ ക്ഷേത്രത്തിലേക്ക് എഴുനളുന്നു. തുടർന്ന് കളംങ്കാവൽ.
ഒൻപതാം ഉത്സവ ദിവസം (07/03/2015) – രാവിലെ 08:00 ന് ഭദ്രകാളി പാട്ട് ഉച്ചയ്ക്ക് 12:00 ന് ഉച്ചപൂജ . രാത്രി 09:00 ന് വിശേഷാൽ പൂജ. രാത്രി 01:00 ന് കുരുതി തർപ്പണത്തോട്കൂടി ഉത്സവ പരുപടികൾ അവസാനിക്കുന്നു .